യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ബീച്ചുകളിൽ നീന്തൽക്കാരെ നിരീക്ഷിക്കാനും സംരക്ഷിക്കാനും AI അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉടൻ സ്ഥാപിക്കും. മുങ്ങിമരണങ്ങൾ തടയാൻ യുഎഇ ജലാശയങ്ങളിൽ പുതിയ AI സാങ്കേതികവിദ്യ ഉടൻ സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം അവസാനത്തോടെ എമിറേറ്റ്‌സിലെ വിവിധ ബീച്ചുകളിൽ ഈ പുതിയ സാങ്കേതികവിദ്യ സ്ഥാപിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ജൂലൈ 25 ആദ്യത്തെ മുങ്ങിമരണ പ്രതിരോധ ദിനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിരോധ നടപടി പ്രഖ്യാപിച്ചത്.
നീന്തൽക്കാരെ നിരീക്ഷിക്കാനും അപകടസാധ്യതകൾ തിരിച്ചറിയാനും ലൈഫ് ഗാർഡുകളെ സഹായിക്കാനും സഹായിക്കാനും യുഎഇയിലെ ബീച്ചുകളിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത സാങ്കേതികവിദ്യ സജ്ജീകരിച്ച ക്യാമറകൾ സ്ഥാപിക്കും.
വാട്ടർ സേഫ്റ്റി ആൻഡ് ഫസ്റ്റ് എയ്ഡ് കമ്പനിയായ ബ്ലൂഗാർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഈ സാങ്കേതികവിദ്യയ്ക്ക് “വെള്ളത്തിലുള്ള” ആളുകളുടെ എണ്ണം കണ്ടെത്താനും “നീന്താൻ ഇറങ്ങിയ ആൾ അപകടത്തിൽപ്പെട്ടോ” എന്ന് തിരിച്ചറിയാനും കഴിയുമെന്ന് ബ്ലൂഗാർഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ലൂക്ക് കണ്ണിംഗ്ഹാം പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 236,000 ആളുകൾക്ക് മുങ്ങിമരണം മൂലം ജീവൻ നഷ്ടപ്പെടുന്നു, ഒന്നിനും നാലിനും ഇടയിലുള്ള കുട്ടികൾ അപകടസാധ്യത കൂടുതലാണ്.