യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ചില സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്ക് ടൈം പ്രഖ്യാപിച്ചു. സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും അവർക്ക് നല്ലൊരു ദിവസം നൽകുന്നതിനുമായാണ് ഫ്ലെക്സിബിൾ വർക്ക് സമയം അനുവദിച്ചത്.
ഓഗസ്റ്റ് 26നാണ് യുഎഇയിൽ സ്കൂളുകൾ തുറക്കുന്നത്. പ്രൈമറി ഗ്രേഡിലും അതിനു മുകളിലുമുള്ള കുട്ടികളുള്ള രക്ഷിതാക്കൾക്കാണ് ഈ പദ്ധതി ബാധകമാകുക. 2024-2025 അധ്യയന വർഷത്തേക്കാണ് പുതിയ നയം സർക്കാർ പ്രഖ്യാപിച്ചത്. ആദ്യദിനം കൂടാതെ സ്കൂളിൽ പ്രത്യേക പരിപാടികൾ നടക്കുന്ന ദിവസങ്ങളിലും കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം അനുവദിക്കും.
ജീവനക്കാരുടെ ജോലിയെയും സേവനത്തെയും സ്വകാര്യ ജീവിതത്തെയും ബാധിക്കാത്ത രീതിയിൽ ബാക്ക് ടു സ്കൂൾ നയം പൂർത്തിയാക്കാൻ സാധിക്കും.