എമിറേറ്റ്സ് ഐഡി അപേക്ഷക്ക് പുതിയ ഫോം

Date:

Share post:

എമിറേറ്റ്സ് ഐഡി അപേക്ഷയിൽ മാറ്റങ്ങളുമായി യുഎഇയിലെ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി). അപേക്ഷ പ്രക്രിയ സുഗമാക്കുന്നതിൻ്റെ ഭാഗമായാണ്  പുതിയ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ ഫോം അവതരിപ്പിച്ചത്.

പ്രധാന സവിശേഷതകൾ 

1. അതോറിറ്റിയുടെ ‘വിഷ്വൽ ഐഡന്റിറ്റി’ക്ക് അനുസൃതമായാണ് പുതിയ അപേക്ഷ. കാഴ്ചയിൽ തന്നെ  എമിറേറ്റ്സ് ഐഡി അപേക്ഷ തിരിച്ചറിയാനാകും

2.അപേക്ഷയുടെ മുകളിൽ ഇടതുവശത്തായാണ്   അപേക്ഷകരുടെ വ്യക്തിഗത ഫോട്ടോ  പതിക്കുന്നതിന് ഇടം നൽകിയിരിക്കുന്നത്.

3. അപേക്ഷയുടെ മുകളിൽ വലതുവശത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത്  ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാനും സംവിധാനം.

4. അപേക്ഷിക്കേണ്ടി വിധം ഉൾപ്പടെ വിശദീകരങ്ങളും ഫോമിലുണ്ട്.

5. കാർഡ് ഡെലിവർ ചെയ്യുന്ന കമ്പനിയുടെ പേര് ഫോമിൻ്റെ താഴെ ഇടതുവശത്ത് വിലാസത്തോടൊപ്പം സൂചിപ്പിച്ചിരിക്കുന്നു.

6.ഐസിപിയിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി ഉപഭോക്തൃ വോയ്‌സ് ഗേറ്റ്‌വേ ആക്‌സസ് ചെയ്യുന്നതിന് ഒരു ക്യുആർ കോഡും ചേർത്തിട്ടുണ്ട്.

7. അപേക്ഷകൻ്റെ കൈവിരൽ അടയാളം രേഖപ്പെടുത്തുന്ന തീയതി മാറ്റാൻ അനുവദിക്കുന്ന മറ്റൊരു QR കോഡും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...