ഗാസയുടെ പുനർനിർമ്മാണത്തിനായി യുഎഇ 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു. ഗാസയെ പുനരുജ്ജീവിപ്പിക്കുവാനുള്ള യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയനും പുനർനിർമ്മാണ കോർഡിനേറ്ററുമായ സിഗ്രിഡ് കാഗിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് സഹായം അനുവദിച്ചിരിക്കുന്നത്.
യുഎഇ സന്ദർശിക്കാനെത്തിയ കാഗ്, വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി, ഗാസയിലെ ജനം അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അവർ അവലോകനം ചെയ്തു. ഗാസ മുനമ്പിലെ 30 ശതമാനം കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യുഎൻ സാറ്റലൈറ്റ് സെൻ്റർ അറിയിച്ചു.
ഒക്‌ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 27,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, 66,287 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.