യുഎഇയിലെ പൊതുമാപ്പ്; ദുബായിൽ ഇതുവരെ പൊതുമാപ്പ് ലഭിച്ചത് 27,173 പേർക്ക്

Date:

Share post:

യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ വിവിധ എമിറേറ്റുകളിലെ സേവന കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേർക്ക് ഇതിനോടകം എക്സിറ്റ് പെർമിറ്റുകൾ ലഭിച്ചുകഴിഞ്ഞു.  ദുബായിലെ ആമർ സെൻ്ററുകൾ മുഖേന ലഭിച്ച അപേക്ഷകളിൽ 27,173 പേർക്കാണ് ഇതിനോടകം പൊതുമാപ്പ് ലഭിച്ചത്.

പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിടുമ്പോൾ ദുബായിൽ 19,772 അപേക്ഷകർ താമസം നിയമവിധേയമാക്കിയപ്പോൾ 7,401 പേർ പിഴ ഒഴിവാക്കി രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റും നേടിക്കഴിഞ്ഞു. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ) അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എക്സിറ്റ് പാസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. എന്നാൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഒക്ടോബർ 31നുള്ളിൽ രാജ്യം വിട്ടാൽ മതിയെന്ന് ഇന്നലെ അധികൃതർ വ്യക്തമാക്കിയിരുന്നു.

അതേസമയം, സെപ്റ്റംബർ ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർ, ഒളിച്ചോടിയവർ, ജിസിസി രാജ്യങ്ങളിൽ നിന്ന് നാടുകടത്തപ്പെട്ടവർ എന്നിവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും നിയമാനുസൃതമായി രാജ്യത്ത് തുടരുകയോ പിഴ ഒഴിവാക്കി നാട്ടിലേയ്ക്ക് സുരക്ഷിതരായി മടങ്ങുകയോ ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...