കാർഷിക മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് യുഎഇ

Date:

Share post:

സമ്പദ്‌വ്യവസ്ഥയിലെ കാർഷിക മേഖലകളുടെ സംഭാവന 10 ബില്യൺ ഡോളർ (36.7 ബില്യൺ ദിർഹം) വർദ്ധിപ്പിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി പറഞ്ഞു.

ദുബായിൽ നടന്ന അഞ്ചാമത് ഫ്യൂച്ചർ ഫുഡ് ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശികവൽക്കരണം, യുഎഇ-ആദ്യ സംസ്‌കാരം, ഭക്ഷ്യ വിതരണ ശൃംഖല വളർത്തുക, ഉൽപന്നങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്ന ആഗോള നിയന്ത്രണ ശക്തികേന്ദ്രമാക്കി യുഎഇയെ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏഴ് പ്രധാന സ്തംഭങ്ങൾ മന്ത്രി വെളിപ്പെടുത്തി.

കൂടാതെ അന്താരാഷ്ട്ര അംഗീകാരവും കർഷകർക്ക് കാർഷിക-ഭക്ഷ്യ നവീകരണത്തിലും സുസ്ഥിരതയിലും ആഗോള നേതാവായി മാറുന്നതിന് ആവശ്യമായ പിന്തുണയും വിഭവങ്ങളും നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....