ഷെയ്ഖ് സായിദ് തുരങ്കത്തിലെ 5071 എൽ.ഇ.ഡി. ലൈറ്റുകൾ പുനഃസ്ഥാപിച്ചിരിക്കുകയാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) അധികൃതർ. ഇതുവഴി 17 ശതമാനം വൈദ്യുതി ഉപഭോഗംകുറയ്ക്കാനും ഡ്രൈവർമാരുടെ കാഴ്ചപരിധി മെച്ചപ്പെടുത്താനും കഴിയും.
ടണലിന്റെ 6.3 കിലോമീറ്ററാണ് നവീകരണം പൂർത്തിയാക്കിയത്. തുരങ്കങ്ങളുടെ ലൈറ്റിങ് സംവിധാനങ്ങൾക്കായുള്ള ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായാണ് നവീകരണം.
അറ്റകുറ്റപ്പണിയുടെ ചെലവ് കുറയ്ക്കാനും പ്രവർത്തന കാലയളവ് വർധിപ്പിക്കാനും പുതിയ ലൈറ്റുകൾക്ക് കഴിയും. നഗരത്തിലെ അടിസ്ഥാന ഗതാഗത സൗകര്യങ്ങളിൽ സുസ്ഥിരത സുസ്ഥിരത വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.