അബുദാബി അൽഐനിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് മൂന്ന് പേർക്ക് 50,000 ദിർഹം വീതം പിഴയും കമ്മ്യൂണിറ്റി സർവീസ് നടത്താനും ഉത്തരവിട്ടു. റോഡ് കഴുകാനാണ് കമ്മ്യൂണിറ്റി സർവീസിൽ ഉൾക്കൊള്ളിച്ചത്.
അശ്രദ്ധമായി വാഹനമോടിക്കുക, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടപ്പെടുത്തുക, തുടങ്ങിയ കുറ്റങ്ങൾക്ക് മൂവരും കുറ്റക്കാരാണെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് അറിയിച്ചു.
ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും വാഹനങ്ങൾ കണ്ടുകെട്ടാനും കോടതി വിധിച്ചു.
محكمة مرور العين تدين 3 متهمين بسبب الضجيج والاستعراض بمركباتهم بطريقة خطرة في الطريق العام pic.twitter.com/orQNer9rxu
— دائرة القضاء-أبوظبي (@ADJD_Official) December 24, 2023