യുഎഇ യിൽ പോലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. ലെഫ്റ്റനന്റ് മുഹമ്മദ് ഉബൈദ് മുബാറക്ക്, ലെഫ്റ്റനൻ്റ് സൗദ് ഖമീസ് അൽ ഹൊസാനി എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്‌ടമായത്. അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായതു സംബന്ധിച്ചായിരുന്നു റിപ്പോർട്ട്.
മരണാനന്തരം ഇരുവർക്കും ലഫ്റ്റനൻ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അത് കൂടാതെ, ഇരുവരുടെയും കുടുംബങ്ങൾക്ക് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ മെഡൽ ഓഫ് ഡ്യൂട്ടി സമ്മാനിക്കുകയും ചെയ്തു.
ഇരുവരുടെയും നിര്യാണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ആത്മ സമർപ്പണത്തെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.