യുഎഇയിൽ നിന്ന് 303 ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞ സംഭവം; രണ്ട് പേർ ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിൽ

Date:

Share post:

യുഎഇയിൽ നിന്ന് 303 ഇന്ത്യൻ യാത്രികരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽ വെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിൽ. യാത്രക്കാർക്കിടയിൽ നിന്നുള്ള രണ്ട് പേരെയാണ് ഫ്രഞ്ച് പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അധികൃതർ വിമാനം തടഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാനം മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്.

ലെജൻഡ് എയർലൈൻസിൻ്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് എയർലൈൻസ് അഭിഭാഷക വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. വിഷയം ഫ്രഞ്ച് അധികാരികളുമായി ചർച്ച ചെയ്യുന്നുണ്ട്. തങ്ങൾക്കെതിരായി എന്തെങ്കിലും കുറ്റം ചുമത്തുന്ന സ്ഥിതിയുണ്ടായാൽ നിയമനടപടി സ്വീകരിക്കും. തങ്ങളുടെ ഒരു യാത്രക്കാരനാണ് വിമാനം ചാർട്ടർ ചെയ്‌തത്‌. യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇതേ യാത്രക്കാരനാണ്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രക്കാരുടെ വിവരങ്ങൾ ഇയാൾ എയർലൈൻസിന് കൈമാറിയെന്നും അഭിഭാഷക വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എയർലൈൻസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...