ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിന്റെ എൻജിനിൽ തീപ്പൊരി ഉണ്ടായതിനെ തുടർന്ന് എമർജൻസി ലാൻഡിങ് നടത്തി. തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനത്തിലാണ് തീപ്പൊരി ഉണ്ടായത് മൂലം എമർജൻസി ലാൻഡിങ് നടത്തിയത്.
വിമാനം പറന്നുയർന്ന ഉടൻ വലത് എൻജിന്റെ ഭാഗത്ത് വലിയ ശബ്ദവും നിമിഷ നേരം കൊണ്ട് തന്നെ തീപ്പൊരിയും ഉണ്ടായി. ഇതിനെ തുടർന്ന് പൈലറ്റ് വിമാനം ട്രാബ്സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാന്‍ഡിങ് നടത്തുകയും ചെയ്തു.
അതേസമയം എൻജിനിൽ പക്ഷിയിടിച്ചതായിരുന്നു തീപ്പൊരിക്ക് കാരണമായത്. തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയ്ക്ക് മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫ്ലൈനാസ് അറിയിച്ചു.