തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ അഭാവം ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. ഭൂകമ്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രതീക്ഷകൾ അസ്തമിക്കുകയാണ്.
സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. 5 ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചുനൽകി. കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തുണ്ട് . ഇതിനിടെ ഇന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം സിറിയയിലെത്തും.