തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ ഉയരുന്നു. ദുരന്തം ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ 34,800 കടന്നു. ഇപ്പോഴും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നോട്ടുപോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
മണ്ണിനടിയലില്‍ നിന്ന് ജീവനോടെ നിരവധി ആളുകളെ പുറത്തെത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തവര്‍ക്ക് കഴിഞ്ഞു. തുർക്കിയിലെ ഹതായിൽനിന്ന് 128 മണിക്കൂറുകൾക്ക് ശേഷം രക്ഷപെടുത്തിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുഎഇ, സൗദി, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ദൗത്യസംഘത്തേയും ദുരന്തഭൂമിയിലെത്തിച്ചിട്ടുണ്ട്. സിറിയയിലെ വിമത മേഖലകളിലേക്കും സഹായം എത്തുന്നുണ്ട്.
അതേസമയം ഭൂകമ്പത്തില്‍ മരണം 50,000 കടന്നേക്കുമെന്ന് യുഎന്‍ ദുരിതാശ്വാസവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തുർക്കിയിൽ മാത്രം രണ്ടര കോടി ജനങ്ങളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്. സിറിയയിൽമാത്രം അരക്കോടി ആളുകൾക്ക് താമസഇടങ്ങൾ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകൾ.4ദുരന്തത്തെ അതിജീവിച്ചവർക്ക് പാർപ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പരമാവധി വേഗത്തിൽ ലഭ്യമാക്കാനുളള ശ്രമങ്ങളും തുടരുകയാണ്. യുഎന്നിനെ പുറമെ ലോകാരോഗ്യ സംഘടനയുടേയും പ്രതിനിധികൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ 1.78 ബില്യൺ ഡോളറിന്‍റെ അടിയന്തിര സഹായം ലോക ബാങ്ക് പ്രഖ്യാപിച്ചു.