തുര്‍ക്കി- സിറിയ കണ്ണീര്‍ തോരുന്നില്ല; മരണം 41,000 പിന്നിട്ടു

Date:

Share post:

ഫെബ്രുവരി ആറിനുണ്ടായ തുര്‍ക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയയിൽ മാത്രം 35,418ഉം സിറിയയിൽ 5800ഉം മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷവും രക്ഷാപ്രവര്‍ത്തനം ശ്രമകരമായി തുടരുകയാണ്.

ദുരന്തമുണ്ടായി പത്താം ദിവസവും കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയില്‍നിന്ന് ജീവനോടെ ആ‍ളുകളെ കണ്ടെത്താനും രക്ഷപെടുത്താനും ക‍ഴിഞ്ഞിട്ടുണ്ട്. ദക്ഷിണ തുർക്കിയയിലെ കഹ്റമന്മറാസില്‍ 42 വയസ്സുകാരി രക്ഷപെട്ടത് 222 മണിക്കൂറുകൾ മണ്ണിനടിയില്‍ കുടുങ്ങിയ ശേഷമാണ്. ചൊവ്വാഴ്ച തുർക്കിയയിനിന്ന് 17, 21 വയസ്സുള്ള സഹോദരങ്ങളെ രക്ഷപെടുത്താനും സാധിച്ചിരുന്നു. രക്ഷപെട്ടവരില്‍ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുണ്ട്.

ഉറ്റവരെ നഷ്ടപ്പെട്ടവരേയും നിരാലംബരായവരേയും പുനരധിവസിപ്പിക്കുന്നതിനുളള നീക്കങ്ങളും ആരംഭിച്ചുക‍ഴിഞ്ഞു. നിരവധി രാജ്യങ്ങളിൽ നിന്നും വിവിധ സംഘങ്ങളാണ് രക്ഷപ്രവർത്തനത്തിനായി തുര്‍ക്കിയിലും സിറിയയിലുമെത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങൾ അത്യാധുനിക ഉപകരണങ്ങ‍ളുടെ സഹായത്തോടെയാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുളളത്. അതേസമയം കെട്ടിടങ്ങളുടെ പുനർനിർമാണം ഒരു മാസത്തിനുള്ളിൽ തന്നെ ആരംഭിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.

യുഎഇ സഹായം

ഇതിനിടെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന സിറിയയിലെ ജനങ്ങളെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് 50 മില്യൺ ഡോളർ അധിക സഹായത്തിന് ഉത്തരവിട്ടു. സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. നേരത്തെ ഇരു രാജ്യങ്ങൾക്കുമായി 100 മില്യൺ ഡോളർ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

ദുരന്തത്തിൽ അകപ്പെട്ട സിറിയൻ ജനതയെ സഹായിക്കാൻ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദും നിർദ്ദേശിച്ചിരുന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് വഴി 50 മില്യൺ ദിർഹം മൂല്യമുള്ള മാനുഷിക സഹായവും പ്രഖ്യാപിച്ചിരുന്നു.

ദുരന്ത മേഖലയിലേക്ക് യുഎഇ 66 ദുരിതാശ്വാസ വിമാനങ്ങൾ ബുധനാ‍ഴ്ച വരെ അയച്ചു, 1,461 ടൺ സഹായമാണ് വിതരണം ചെയ്തതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം സംഭാവനയുടെ 20 മില്യൺ സിറിയയിലെ “മാനുഷിക പദ്ധതികൾ”ക്കായി നീക്കിവയ്ക്കുമെന്ന് യുഎന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...