റമദാനിലെ തിരക്കേറിയ സമയങ്ങളിൽ അബുദാബി റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം

Date:

Share post:

റമദാനിലെ തിരക്കേറിയ സമയങ്ങളിൽ അബുദാബി എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ 50-ഓ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവയ്ക്കാണ് അബുദാബി പോലീസ് നിരോധനം ഏർപ്പെടുത്തിയത്.

അബുദാബിയിലും അൽഐനിലും റോഡുകളിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഇത്തരം ട്രക്കുകൾക്ക് നിരോധനം നടപ്പാക്കുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബ്ലൂഷി പറഞ്ഞു.

എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് വിന്യസിക്കുമെന്നും, സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രണ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...