യാത്രവിലക്ക് മുന്‍കൂട്ടി അറിയണം; പരിശോധിക്കാന്‍ സംവിധാനങ്ങൾ

Date:

Share post:

യുഎഇയില്‍നിന്ന് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് യാത്രാ വിലക്കുണ്ടോയെന്ന് മുന്‍കൂര്‍ പരിശോധിക്കാന്‍ അവസരമുണ്ടെന്ന് ട്രാവല്‍ ഏജന്‍സികളും നിയമ വിദഗ്ദ്ധരും. സാധരണയായി പണമിടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ ഉൾപ്പെടുന്നവര്‍ക്കും വായ്പാ തിരിച്ചടവ് മുടങ്ങുന്നവര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. അത്തരക്കാര്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ അവസാന നിമിഷമാകും യാത്രാ വിലക്കിനെ കുറിച്ച് അറിയുന്നത്. ക്രിമിനൽ കേസുകളിലും തർക്കങ്ങളിലും ഉൾപ്പെട്ടവര്‍ക്കും ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചവര്‍ക്കും യാത്ര വിലക്കുകൾ ഏർപ്പെടുത്താറുണ്ട്.

മുന്‍കൂട്ടി പരിശോധിക്കണം

എന്നാല്‍ യാത്രയ്ക്ക് ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെന്ന് ട്രാവല്‍ ഏജന്‍സികൾ സൂചിപ്പിക്കുന്നു. മുന്‍കൂട്ടി കാര്യങ്ങൾ അറിയുന്നത് വിമാനത്താവളത്തില്‍ കുടുങ്ങാതിരിക്കുന്നതിനും കൂടുതല്‍ പ്രശ്നങ്ങൾ ഒ‍ഴിവാക്കുന്നതിനും വ‍ഴിതെളിക്കും.

തിരിച്ചടവ് മടങ്ങിയാല്‍

ക്രെഡിറ്റ് കാർഡ് കുടിശ്ശികയോ വായ്പാ തിരിച്ചടവുകളൊ ഒരു വ്യക്തി തുടർച്ചയായി മൂന്ന് തവണകളൊ അല്ലെങ്കില്‍ ആറ് തവണകളോ അടയ്ക്കുന്നതിൽ പരാജയപ്പെടുന്നത് സ്ഥിതി അപകടത്തിലാക്കുമെന്നാണ് മുന്നറിയിപ്പ്. കുടിശ്ശിക തുക 10,000 ദിർഹത്തിൽ കൂടുതലാണെങ്കിൽ കടം കൊടുക്കുന്നവര്‍ക്ക് ഏകപക്ഷീയമായി കോടതിയെ സമീപിക്കുകയും യാത്രാ വിലക്ക് ഏർപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

എയർപോർട്ട് ഇമിഗ്രേഷൻ കൗണ്ടറുകളിൽ നിങ്ങളെ തടഞ്ഞേക്കാവുന്ന എന്തെങ്കിലും പ്രശ്‌നങ്ങൾ യാത്രയ്ക്ക് ഒരുങ്ങും മുമ്പ് തന്നെ പരിഹരിക്കണമെന്ന് യുഎഇ സര്‍ക്കാര്‍ വെബസൈറ്റില്‍ പറയുന്നു. ആവശ്യമെങ്കിൽ അഭിഭാഷകന്റെ സഹായം തേടാനും അല്ലെങ്കിൽ ഉപദേശത്തിനായി അടുത്തുള്ള ഇമിഗ്രേഷൻ ഓഫീസിലൊ പോലീസ് ഓഫീസിലോ ബന്ധപ്പെടാവുന്നതുമാണ്.

ഓണ്‍ലൈന്‍ സേവനം

അബുദാബിയിലെ ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്‍റെ ‘എസ്റ്റാഫ്‌സർ’ എന്ന ഓൺലൈൻ സേവനം തങ്ങൾക്കെതിരായി എന്തെങ്കിലും പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ ഉണ്ടോയെന്ന് പരിശോധിക്കാന്‍ സാഹയിക്കുന്നുണ്ട്. സേവനം ലഭ്യമാകുന്നതിന് താമസക്കാർക്ക് അവരുടെ ഏകീകൃത നമ്പർ ഉപയോഗിക്കാം. എമിറേറ്റിലെ സാമ്പത്തിക പ്രശ്‌നങ്ങൾ യാത്രാ നിരോധനത്തിന് കാരണമാണൊ എന്ന് പരിശോധിക്കാൻ ദുബായ് പോലീസും ഓൺലൈൻ സേവനം നല്‍കുന്നുണ്ട്. എമിറേറ്റ്‌സ് ഐഡി ഉപയോഗിത്ത് പോലീസ് വെബ്‌സൈറ്റിലോ ആപ്പിലോ ഇക്കാര്യങ്ങൾ പരിശോധിക്കാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...