അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ വിവിധ ഗവർണറേറ്റുകളിൽ പരിശോധന ശക്തമാക്കി ബഹ്റൈൻ ട്രാഫിക് പൊലീസ്. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെയും എന്നാൽ യാത്രക്കാരെ ഫീസ് ഈടാക്കി കൊണ്ടുപോകുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുക്കുന്നത്.
അതേസമയം, ലൈസൻസില്ലാതെ പൊതുഗതാഗത പ്രവർത്തനങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാൻസ്പോർട്ട് ആൻഡ് കമ്യൂണിക്കേഷൻസ് അറിയിച്ചു. ഇതിനെതിരെയുള്ള ട്രാഫിക് കാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ നിയമനടപടിക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.