അരക്കിലോ ചക്കയ്ക്ക് 900 രൂപവരെ; യുഎഇയിലെ ചക്കവിപണിയിൽ വില വർദ്ധനവ്

Date:

Share post:

പണ്ടേപോലെയല്ല, നാട്ടിലായായും വിദേശത്തായാലും ചക്കയ്ക് ഇപ്പോ രാജകീയ സ്ഥാനമാണ്. നല്ല ചക്ക കിട്ടാനില്ലെന്ന് മാത്രമല്ല, കേട്ടാൽ ഞെട്ടുന്ന വിലയുമാണ്. ചക്കയുടെ പ്രധാന വിപണന കേന്ദ്രമായ ഗൾഫ് മേഖലയിലും വില ഉയരുന്നതായി വ്യാപാരികൾ പറയുന്നു.

അരക്കിലോ ചക്കയ്ക്ക് ഷാർജയിൽ 40 ദിർഹം അഥവാ 900 രൂപയോളം എത്തിയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. കേരളത്തിൽനിന്നുള്ള ചക്കയുടെ കയറ്റുമതി കുറഞ്ഞതോടെയാണ് വിലയിൽ മാറ്റമുണ്ടായത്. ലുലു , നെസ്റ്റോ തുടങ്ങി വൻകിട ഹൈപ്പർമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള പഴവിപണിയിലാണ് ചക്കതേടി ആവശ്യക്കാർ കൂടുതലെത്തുന്നത്.

കേരളത്തിലെ ചക്ക കിട്ടാതായതോട വിയറ്റ്നാം ചക്കയ്ക്ക് ഡിമാൻ്റേറിയിട്ടുണ്ട്. രുചിയുടെ കാര്യത്തിൽ മുന്നിലുള്ള വിയറ്റ്നാം ചക്ക മലയാളികൾക്കും ഏറെ പ്രിയമാണെന്ന് കച്ചവടക്കാർ പറയുന്നു. കനത്തമഴകാരണം കേരളത്തിലെ ചക്കയുടെ ഉത്പാദനം കുറഞ്ഞതാണ് കയറ്റുമതിയെ സാരമായി ബാധിച്ചത്.

കടൽ കടന്നാൽ കേരളത്തിലെ ചക്കയ്ക് പൊന്നും വിലയാണ് ഈടാക്കുന്നത്. ചുള എണ്ണിയാണ് കാശ് ഈടാക്കുക. പത്ത് കിലോയുളള ഒരു മുഴുചക്കയ്ക്ക് ശരാശരി 350 ദിർഹവരെ (7500 രൂപ) വിലവരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നീണ്ട വാരാന്ത്യ അവധിയെത്തുന്നു

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഡിസംബറിൽ ലഭ്യമാകുക. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് (തിങ്കൾ, ചൊവ്വ) ദേശീയ ദിന...

ഡിസംബർ 3 വരെ സൈനിക പരിശീലനം തുടരുമെന്ന് മന്ത്രാലയം

അബുദാബിയിലെ അൽ-സമീഹ് പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നതിനാൽ പ്രദേശത്ത് ഉയർന്ന ശബ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച...

മൂന്നാം ദിനം 100 കോടി ക്ലബ്ബിൽ; തിയേറ്ററിൽ കുതിപ്പ് തുടർന്ന് സൂര്യയുടെ ‘കങ്കുവ’

കളക്ഷൻ റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. വെറും മൂന്ന് ദിവസം കൊണ്ട് 100...

ദേശീയ ദിനം; ഒമാൻ സുൽത്താന് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. "എൻ്റെ സഹോദരൻ" എന്ന് വിശേഷിപ്പിച്ചാണ് സുൽത്താൻ...