ഉപയോഗിച്ച ടയറുകളുടെ വ്യാപാരം ഒമാനിൽ നിരോധിച്ചു. ജനങ്ങളുടെ സുരക്ഷിതമായ യാത്ര കണക്കിലെടുത്താണ് തീരുമാനം. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയായി 1,000 ഒമാനി റിയാൽ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
വീണ്ടും നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും തുടർച്ചയായ ലംഘനങ്ങൾക്ക് പ്രതിദിനം 50 റിയാൽ അധിക പിഴയായി ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.