അപകടസമയത്ത് ടൊയോട്ട ഇന്നോവയുടെ എയർബാഗുകൾ പ്രവർത്തിച്ചില്ല; ഉപഭോക്താവിന് 32.07 ലക്ഷം രൂപ നഷ്ടപരിഹാരം

Date:

Share post:

അപകടസമയത്ത് ഡ്രൈവറുടെ അടക്കം ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് വാഹനത്തിനുള്ളിൽ എയർ ബാ​ഗ് ഘടിപ്പിച്ചിരിക്കുന്നത്. അപകടമസയത്ത് ഈ എയർ ബാ​ഗ് പ്രവർത്തിക്കാതെ വന്നാലോ? എന്ത് ചെയ്യും?

2011 മാർച്ച്‌ 11നാണ് സുനില്‍ റെഡ്ഡി എന്നയാള്‍ ടൊയോട്ട ഇന്നോവ വാഹനം വാങ്ങുന്നത്. 2011 ആഗസ്റ്റ് 16ന് ഈ വാഹനം അപകടത്തിൽപ്പെട്ടു. ആന്ധ്രാപ്രദേശിലെ കുർണൂല്‍ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയർബാഗുകള്‍ പ്രവർത്തിച്ചില്ല. തുടർന്ന് അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോർ വേള്‍ഡ് സർവീസ് സെന്ററില്‍ സർവീസിനായി നല്‍കി. കൂടാതെ എയർബാഗ് പ്രവർത്തിക്കാത്തതിന് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

റെഡ്ഡിയുടെ ഈ ആവശ്യം കമ്പനി അം​ഗീകരിച്ചില്ല. തുടർന്നാണ് റെഡ്ഡി വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിനും മറുപടി ലഭിച്ചില്ല. ഇതേ തുടർന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. അപകട സമയത്ത് എയർബാഗുകള്‍ തുറന്നില്ലെന്നും വാഹനത്തിന്റെ മുൻഭാഗത്ത് കാര്യമായ കേടുപാട് സംഭവിച്ചതായും യാത്രക്കാർക്ക് പരിക്കേറ്റതായും പരാതിയില്‍ ഉന്നയിച്ചിരുന്നു.പിന്നാലെ ദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് വന്നു. ഉപഭോക്താവിന് 32.07 ലക്ഷം രൂപ ടൊയോട്ട ഇന്നോവ കമ്പനി നഷ്ടപരിഹാരം നൽകണം. ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സും ബംഗളൂരുവിലെ കാർ ഡീലർഷിപ്പായ നന്ദി ടൊയോട്ട മോട്ടോർ വേള്‍ഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വർഷത്തെ ഒമ്പത് ശതമാനം പലിശയും നല്‍കേണ്ടത്. പലിശ മാത്രം ഏകദേശം 17 ലക്ഷം വരും. എന്നാൽ നഷ്ടപരിഹാരം നല്‍കാത്ത പക്ഷം പുതിയ വാഹനം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...