‘എതിരെ നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെടരുത്’, ഗുസ്തി താരങ്ങൾക്ക്‌ പിന്തുണയുമായി ടൊവിനോ തോമസ് 

Date:

Share post:

ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ തോമസ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര കായിക വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തി പിടിച്ചവരാണ് ഓരോ ഗുസ്‌തി താരങ്ങളും. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവരാണ് അവർ. രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി അവർക്ക് ലഭിക്കാതെ പോകരുത്. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് അവർ ഒരിക്കലും തഴയപ്പെട്ടു കൂടാ എന്ന് ടൊവിനൊ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

ടോവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം

അന്താരാഷ്ട്ര കായിക വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ് ഗുസ്തി താരങ്ങൾ. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണന പോലും വേണ്ട, പക്ഷേ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതിയെങ്കിലും ഇവർക്ക് ലഭിക്കാതെ പോവരുത്. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരാണ് എന്നത്കൊണ്ട് മാത്രം ഇവർ ഒരിക്കലും തഴയപ്പെട്ടു കൂടാ.

അവർക്ക്‌ പറയാനുള്ളത് കേൾക്കുകയും അവരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യണം. അവരുടെ നേട്ടങ്ങളും അംഗീകാരങ്ങളും മാറ്റിവെച്ചാൽ പോലും ഈ രാജ്യത്തെ ഓരോ പൗരനും അർഹിക്കുന്ന ഒരു നീതിയുണ്ട്. ആ നീതി വൈകരുത്. ഒരിക്കലും നിഷേധിക്കുകയും ചെയ്യരുത്.

അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെടലുമായി അന്താരാഷ്‍ട്ര ഒളിമ്പിക് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളോടുള്ള ഇത്തരം സമീപനം അസ്വസ്ഥത ഉണ്ടാക്കുന്നു. ഈ സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഉടൻ ചർച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...