കേരളത്തിലെ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമാണ് നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നത്. നവംബര്‍ 16 ന് നടക്കുന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് അന്ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഈ നിക്ഷേപക സംഗമം എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാത്രമല്ല, സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനും വേണ്ടി സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്താനാണ് നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പുതിയ ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണവും പുതിയ പദ്ധതികളുടെ നടപ്പിലാക്കലും മുന്‍ഗണനാ പദ്ധതിയായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന് വിവിധ മേഖലകളിലെ നിക്ഷേപങ്ങളെ ആകര്‍ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ടൂറിസം നിക്ഷേപക സംഗമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ നിക്ഷേപത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചർച്ച ചെയ്യുന്ന സമ്മേളനത്തില്‍ നിക്ഷേപകര്‍, സ്വകാര്യ സംരംഭകര്‍, , യുവ-വിദ്യാര്‍ഥി സംരംഭകര്‍ തുടങ്ങിയവരുടെ പദ്ധതി അവതരണങ്ങള്‍ നടക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 350-ലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നിക്ഷേപക താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിന് തുടര്‍ പ്രവര്‍ത്തനങ്ങളും ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും.
മാത്രമല്ല, സംരംഭകര്‍ക്ക് ഫെസിലിറ്റേഷന്‍ ഒരുക്കുന്നതിന് ടൂറിസം ഡയറക്ടറേറ്റില്‍ പ്രത്യേക സംവിധാനവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുച്ചാട്ടമുണ്ടാക്കാന്‍ ഈ നിക്ഷേപക സംഗമം സഹായിക്കും. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും തൊഴിലവസരങ്ങളിലും ഗുണകരമായ മാറ്റമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.