നാളെ (വ്യാഴം) നടത്താനിരുന്ന ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഹൗസ് മാറ്റിവെച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് എംബസി അധികൃതർ ഇക്കാര്യം അറിയിച്ചത്. പുതിയ തിയതി തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ എംബസി സ്ഥാനപതി വിപുലിന് മുൻപാകെ ഇന്ത്യൻ പ്രവാസികൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാനുള്ള വേദിയാണ് ഓപ്പൺ ഹൗസ്. മാസത്തിലൊരിക്കൽ ഒനൈസയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കപ്പെടുന്നത്.