വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ മിതത്വം പാലിക്കണമെന്ന് കേന്ദ്രം നിർദേശം നൽകി. പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ് എയർവേയ്സ് വിമാനങ്ങൾ സർവിസ് നിർത്തി വെച്ചത് ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് ചില റൂട്ടുകളിൽ നിരക്ക് കുത്തനെ കൂടി. ഇതിനെ തുടർന്നാണ് കേന്ദ്രം ഇടപെട്ടത്. എന്നാൽ നിരക്കിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള പദ്ധതി ഇല്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം കമ്പനികളുടെ ടിക്കറ്റ് വിൽപനയിൽ കുറഞ്ഞ നിരക്കിലും കൂടിയ നിരക്കിലും വലിയ വ്യത്യാസം ഉണ്ടാകരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഡൽഹി പോലുള്ള റൂട്ടുകളിൽ ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ മേയിലെ വിമാന നിരക്കിൽ 125 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ.