വേനലവധി തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കേ വിമാനകമ്പനികൾ പ്രവാസികളെ ഊറ്റിത്തുടങ്ങി. നാട്ടിലേക്ക് 42,000 മുതല്‍ 65,000 വരെയാണ് തലയെണ്ണി വാങ്ങുന്നത്. ഓരോ വിമാന കമ്പനിയും ഈടാക്കുന്നത് വെത്യസ്ത നിരക്കുകൾ. അബുദാബിയില്‍ നിന്ന് കേരളത്തിലേക്ക് പോകുന്നവര്‍ക്കാണ് കൂടുതല്‍ കൈപൊളളുക.
കണക്ഷന്‍ ഫ്ളൈറ്റുകളിലും റേറ്റ് അധികമാണ്. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോയി മടങ്ങി വരണമെങ്കില്‍ ടിക്കറ്റിനത്തില്‍മാത്രം മൂന്ന് ലക്ഷം രൂപ കുറഞ്ഞത് ചെലവഴിക്കേണ്ടി വരും. അഹമ്മദാബാദ്, മുംബൈ വഴി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ രണ്ടര ലക്ഷവും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഗോഎയറിന് 3.39 ലക്ഷവുമാണ് നിലവിലെ നിരക്ക്.
ഇക്കണോമി ക്ലാസില്‍ സ്പൈസ് ജെറ്റിലും മൂന്നര ലക്ഷം ചിലവാകും. എയര്‍ അറേബ്യയില്‍ 3.8 ലക്ഷവും 3.7 ലക്ഷവും എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ 4.7 ലക്ഷവുമാണ് ചെലവാകുക. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് ആശ്വസ നിരക്കില്‍ യാത്രചെയ്യാനാകും.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം നാട്ടിലേക്ക് പോയിവരാം എന്ന് കരുതിയ സാധാരണ മലയാളി കുടുംബങ്ങളെയാണ് ടിക്കറ്റ് വര്‍ദ്ധനവ് ഏറെ ബാധിച്ചത്. ജൂലൈ പകുതിവരെ കേരളത്തിലേക്ക് സമാന നിരക്കുകൾ തന്നെ ഈടാക്കാനാണ് സാധ്യത.