തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ച് നടി തൃഷ. ‘ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കൂ’ എന്ന് ലിയോ സ്റ്റൈലിലായിരുന്നു താരം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. തൃഷ പ്രതികരണവുമായി എത്തിയതിനാൽ അഭ്യൂഹങ്ങൾ അവസാനിക്കും എന്ന് നടിയുടെ ആരാധകർ പ്രതീക്ഷിക്കുന്നു.
തൃഷ വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നും വരൻ ഒരു മലയാളി നിർമ്മാതാവാണെന്നുമായിരുന്നു പ്രചരിച്ച വാർത്ത.
2015-ൽ നിർമാതാവും വ്യവസായിയുമായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും പിന്മാറുകയായിരുന്നു. പിന്നാലെ വരുൺ നിർമ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചിരുന്നു.
https://twitter.com/trishtrashers/status/1704802480432001364?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1704802480432001364%7Ctwgr%5Ea9815953af42fc35b11431f810c5cd01aec585b1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fnews%2F2023%2F09%2F22%2Ftrisha-reacts-to-wedding-rumours