മദാനിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ തിരക്ക്. നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും കറൻസി വിനിമയ ഇടപാടുകളിലും ഗണ്യമായ വർധനയാണ്.
നോമ്പുകാലത്തിന്റെ തുടക്കം മുതൽ പണം അയയ്ക്കുന്നവരുടെ എണ്ണം ഉയർന്നിരുന്നു. 600 മുതൽ 700 വരെയാണ് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഏകദേശ വർധന. കറൻസി മാറ്റിയെടുക്കാനായി പ്രതിദിനം 200 ഇടപാടുകൾ നടക്കുന്നുണ്ടെന്നും വിനിമയ സ്ഥാപനങ്ങളിലുള്ളവർ പറയുന്നു. മറ്റ് ആഘോഷനാളുകളെ അപേക്ഷിച്ച് റമദാനിൽ പണം അയയ്ക്കുന്നവരുടെ വർധന 15-20 ശതമാനമാണ്.
ഒരു റിയാലിന് 22 രൂപ 36 പൈസയാണ് വിനിമയ നിരക്ക്. കഴിഞ്ഞ ആഴ്ചകളിലെ ഉയർന്ന വിനിമയ നിരക്കിൽ ഇപ്പോൾ അൽപം കുറവ് വന്നിട്ടുണ്ട്. ഖത്തറിന്റെ ജനസംഖ്യയിൽ 85 ശതമാനവും പ്രവാസികളാണ്. 200 പണവിനിമയ സ്ഥാപനങ്ങളുണ്ട്.