നാസയുടെ പരിശീലന പരിപാടിയിൽ നിന്ന് യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ബിരുദം നേടുമെന്ന് നാസ അറിയിച്ചു. മാർച്ച് ആദ്യം ടെക്‌സസിലെ ഹൂസ്റ്റണിൽ വച്ചാണ് നാസയുടെ പരിശീലന പരിപാടി നടക്കുക. എമിറാത്തി മെക്കാനിക്കൽ എഞ്ചിനീയ റായ നോറ അൽ മത്രൂഷിയോടൊപ്പം സഹപ്രവർത്തകൻ മുഹമ്മദ് അൽ മുല്ല, 11 അമേരിക്കൻ ബഹിരാകാശ യാത്രികർ, മുൻ ദുബായ് പോലീസ് ഹെലികോപ്റ്റർ പൈലറ്റ് എന്നിവരും 2023 ലെ നാസ ബഹിരാകാശയാത്രിക ക്ലാസിന്റെ ഭാഗമായി ബിരുദം നേടും.
ഇവർ പിന്നീട് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉൾപ്പെടെയുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് യോഗ്യരാകും. കൂടാതെ നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ ആസൂത്രണം ചെയ്ത ചന്ദ്രനിലേക്കുള്ള യാത്രകൾ പോലെ ഭാവിയിൽ യുഎസ് നേതൃത്വത്തിലുള്ള മറ്റേതെങ്കിലും ദൗത്യങ്ങൾക്കും യോഗ്യരാകുമെന്നും നാസ അറിയിച്ചു. 2021-ൽ ജോൺസൺ സ്പേസ് സെന്ററിൽ പരിശീലനം ആരംഭിച്ച കാലം മുതൽ ഉദ്യോഗാർത്ഥികൾ സ്പേസ് സ്യൂട്ട്, കര അതിജീവനം, വിമാന പരിശീലനം, , ബഹിരാകാശ നടത്തം, ജിയോളജി ഫീൽഡ് പരിശീലനം എന്നിവ ഉൾപ്പെടെ നിരവധി പരിശീലന കോഴ്സുകൾക്ക് വിധേയരായിട്ടുണ്ട്.