കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഔദ്യോഗിക ദുഃഖാചരണം കൂടാതെ ഇന്ന് (ശനി) മുതൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക വകുപ്പുകൾക്ക് അവധിയും പ്രഖ്യാപിച്ചു.
കുവൈത്ത് സ്റ്റേറ്റ് ടെലിവിഷൻ അതിന്റെ പതിവ് പരിപാടികൾ വെട്ടിക്കുറച്ച് ഖുർആൻ പാരായണത്തിന്റെ പ്രക്ഷേപണത്തിലേക്ക് മാറി.
കുവൈത്തി ടവറിനു പുറത്ത് കുവൈത്തിന്റെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടി.