മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു. ആഴ്ചയിൽ 2 ദിവസമായിരിക്കും സർവീസ്.
ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഈ സർവീസ് നിർത്തി വച്ചിരിക്കുകയായിരുന്നു. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 02:55ന് എത്തുന്ന വിമാനം 03:55ന് പുറപ്പെടും.
മാലദ്വീപിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ വിമാന സർവീസ് ആണിത്. മാലെയിലേക്ക് മൽഡീവിയൻ എയർലൈൻസ് ആഴ്ചയിൽ 4 സർവീസുകൾ നടത്തുന്നുണ്ട്.