സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഔദ്യോഗിക സന്ദർശനത്തിനായി അടുത്ത മാസം ഇന്ത്യയിലെത്തും.
സൽമാന് രാഷ്ട്രപതി ഭവനിൽ ഗാർഡ് ഒഫ് ഓണർ നൽകും. 2019 ഫെബ്രുവരിയിൽ ഉപപ്രധാനമന്ത്രിയായിരിക്കെ സൽമാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയിരുന്നു.
സെപ്തംബർ 9, 10 ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന സൽമാൻ 11ന് ഇന്ത്യൻ നേതൃത്വവുമായി ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. കഴിഞ്ഞ നവംബറിൽ നടത്താനിരുന്ന ഇന്ത്യാ സന്ദർശനം തിരക്കുകൾ പരിഗണിച്ച് സൽമാൻ റദ്ദാക്കിയിരുന്നു.