സ്വദേശിവൽക്കരണം: യുഎഇയില്‍ സ്വകാര്യമേഖലയിലെ എമിറാത്തി ജീവനക്കാരുടെ എണ്ണം 90,000 കടന്നു

Date:

Share post:

സ്വദേശിവൽക്കരണത്തിന്റെ ഫലമായി യുഎഇയിലെ സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാരുടെ എണ്ണം കുതിച്ചുയരുന്നു. നിലവിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 90,000 കടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 13,000 സ്വദേശികൾക്കാണ് യുഎഇയിൽ ജോലി ലഭിച്ചത്.

2021 സെപ്റ്റംബറിൽ സ്വദേശിവൽക്കരണ പദ്ധതി നടപ്പിലാക്കിയ ശേഷം 157 ശതമാനം എമിറാത്തികളുടെ എണ്ണമാണ് സ്വകാര്യ മേഖലയിൽ വർധിച്ചത്. ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്ന നിയമം നിലവിൽ വന്നതോടെ ഈ വർഷം സ്വദേശികളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് സൂചന. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജനുവരി മുതൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശം.

നിയമലംഘകരിൽ നിന്ന് 2025 ജനുവരിയിൽ 96,000 ദിർഹമാണ് പിഴയായി ഈടാക്കുക. 2025ൽ നിലവിലെ സ്വദേശി ജീവനക്കാരന് പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ വീഴ്‌ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടതായും വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...