ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! കുവൈത്തില്‍ പ്രമേഹം പിടിപെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവ്

Date:

Share post:

കുവൈത്തിൽ പ്രമേഹം പിടിപെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ പ്രമേഹ ചികിത്സാ വിദ​ഗ്ധൻ ഡോ. സിദാൻ അൽ മസീദിയാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. എസൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആന്റ് ഡയബറ്റിസ് സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിൽ സംസാരിക്കവെയാണ് അൽ മസീദി റിപ്പോർട്ട് അവതരിപ്പിച്ചത്.

ഓരോ ദിവസം കഴിയുംതോറും കുവൈത്തിലെ കുട്ടികളിൽ പ്രമേഹം വർധിക്കുകയാണ്. നിലവിലെ ഭക്ഷണ രീതിയും ജീവിത ശൈലിയുമാണ് പ്രധാന കാരണം. കുട്ടികളുടെ ജീവിതരീതി ആരോഗ്യകരമാക്കി മാറ്റുക എന്നതാണ് ഇത്തരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാർഗമെന്നും അൽ മസീദി പറഞ്ഞു. കുട്ടികളിലും കൗമാരക്കാരിലും ഇന്ന് അമിതവണ്ണം അധികമായി കാണുന്നുണ്ട്. ഇത് പ്രമേഹവും കൂടിവരാൻ ഒരു കാരണമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രമേഹം ജീവിതശൈലി രോഗമാണെങ്കിലും പല സങ്കീർണമായ അവസ്ഥകൾക്കും പ്രമേഹം മൂലം കാരണമാകാമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. കുട്ടികളെ ശാരീരികാധ്വാനമുള്ള ​ഗെയിമുകളിൽ ഏർപ്പെടുത്തിയും ഭക്ഷണ രീതിയിൽ ആരോ​ഗ്യപരമായ മാറ്റങ്ങൾ വരുത്തിയും ഉറക്കത്തിന്റെ സമയം കൃത്യമായി നിയന്ത്രിച്ചും ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാമെന്നും നിയന്ത്രിക്കാമെന്നും കോൺഫറൻസിൽ ചൂണ്ടിക്കാട്ടി. കുവൈത്ത് മെഡിക്കൽ അസോസിയേഷന്റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂറ്റിന്റേയും സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ എൻഡോക്രൈനോളജിയാണ് സമ്മേളനം സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...