അറുപത് വയസ്സ് പൂർത്തിയായവർക്ക് ആരോഗ്യത്തോടെ ഇരിക്കാം. റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ഒരു പ്രധാന കാരണമാണ് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്.
ഈ വൈറസ് ബാധിതർക്ക് ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. അതേസമയം, വാക്സീൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ ‘സെഹതീ’ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് ഡോ. അബ്ദുല്ല അസിരി പറഞ്ഞു. വാക്സീൻ എടുക്കാൻ അർഹരായവർക്ക് ഡോക്ടറുമായി ആലോചിച്ച് മാത്രം തീരുമാനം എടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.