സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്ന കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ടു. സ്വദേശികളും വിദേശികളുമുൾപ്പെടുന്ന ജീവനക്കാരുടെ എണ്ണമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൗദി അരാംകോയാണ് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്.
രാജ്യത്തെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണെന്നാണ് റിപ്പോർട്ട്. 67,947 പേരാണ് അരാംകോക്ക് കീഴിൽ ജോലി ചെയ്യുന്നത്. ക്ഷീര കമ്പനിയായ അൽമറാഇയാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. 42,000 ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. 33,437 ജീവനക്കാരുമായി മൂന്നാം സ്ഥാനത്ത് സൗദി ഇലക്ട്രിസിറ്റി കമ്പനിയും 31,000 ജീവനക്കാരുമായി നാലാം സ്ഥാനത്ത് സൗദി അറേബ്യൻ ബേസിക് ഇന്റസ്ട്രീസ് കോർപ്പറേഷനുമാണ്.
അൽറാജിഇ ബാങ്ക്, അൽഉതൈം മാർക്കറ്റ്സ്, സൗദി ടെലികോം, സൗദി നാഷണൽ ബാങ്ക് തുടങ്ങിയ കമ്പനികളാണ് ജീവനക്കാരുടെ പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ. മുമ്പ് കാലത്ത് ഏറ്റവും കൂടുതൽ ജീവനക്കാരുണ്ടായിരുന്ന കൺസ്ട്രക്ഷൻ കമ്പനിയായ ബിൻ ദാവൂദിൽ ഇപ്പോൾ 10,000ൽ താഴെ ജീവനക്കാർ മാത്രമേ പ്രവർത്തിക്കുന്നുള്ളു.