രാഷ്ട്രസേവനത്തിനിടെ അപകടത്തിൽ മരിച്ച യുഎഇ സൈനികർക്ക് വിട നൽകി നാട്. മരണപ്പെട്ട നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷിയുടെയും അബ്ദുൽ അസീസ് സയീദ് സബ്ത് അൽ തുനൈജിയുടെയും ഭൗതിക ശരീരങ്ങളാണ് സംസ്കരിച്ചത്. അജ്മാനിലെ അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ് സായിദ് പള്ളിയിലാണ് മയ്യിത്ത് നമസ്കാരം നടന്നത്.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് അൽ ജുർഫ് കബർ സ്ഥാനിൽ ഭൗതിക ശരീരങ്ങൾ സംസ്കരിച്ചു.
24-ന് വൈകിട്ട് കൃത്യനിർവ്വഹണത്തിനിടെ നടന്ന അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ സൈനികർ ഇവൽ സായിദ് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.