സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക് പോയ ഒമാന്‍ എയര്‍വേയേസ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ വെതര്‍ റഡാറിലാണ് തകരാര്‍.
രാവിലെ 9.02 നാണ് വിമാനം കോഴിക്കോട്ടു നിന്ന് പുറപ്പെട്ടത്. വെതര്‍ റഡാര്‍ തകരാറിലായാല്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതിനാല്‍ അത് അപകടസാധ്യത ഉണ്ടാക്കിയേക്കാം എന്നതുകൊണ്ടാണ് തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒമാന്‍ എയര്‍വേയ്സിന്റെ 298-ാം നമ്പര്‍ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുകളില്‍ ഒരു മണിക്കൂറായി വിമാനം കറങ്ങിയതിന് ശേഷമാണ് ലാന്റ് ചെയ്തത്.