ഖത്തറിലേയ്ക്ക് പ്രവേശിക്കുന്ന യാത്രക്കാർ കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് അധികൃതർ. യാത്രക്കാർ സ്വകാര്യ ആവശ്യങ്ങൾക്കായി കൈവശം കരുതുന്ന വസ്തുക്കൾ സംബന്ധിച്ചാണ് കസ്റ്റംസ് അധികൃതർ നിബന്ധനകൾ നൽകിയത്. പുതിയ അറിയിപ്പ് പ്രകാരം സ്വകാര്യ ആവശ്യങ്ങൾക്കായുള്ള വസ്തുക്കൾ, ഉപഹാരങ്ങൾ എന്നിവയുടെ മൂല്യം 3,000 ഖത്തർ റിയാലിൽ കൂടുതലാകാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ കയ്യിൽ കരുതുന്ന ഇത്തരം വസ്തുക്കൾ ഖത്തറിൽ വ്യാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന അളവിൽ ഉണ്ടാകരുതെന്നും സ്വകാര്യ ആവശ്യത്തിനുള്ളവ മാത്രം ആയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നവർ https://www.customs.gov.qa/arabic/pages/default.aspx എന്ന ഖത്തർ കസ്റ്റംസ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.