15-മത് അബുദാബി ആർട്ട് മേളയ്ക്ക് ഉജ്ജ്വല തുടക്കം. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ആർട്ട് മേള ഉദ്ഘാടനം ചെയ്തത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസത്തിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മനാരാത് അൽ സാദിയത്തിൽ വെച്ച് നടത്തപ്പെടുന്ന അബുദാബി ആർട്ട് മേള നവംബർ 26-ന് സമാപിക്കും. 90 ഗാലറികളോടെയാണ് ഈ വർഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. മുൻ വർഷങ്ങളേക്കാൾ 36 ഗാലറികളാണ് കൂടുതലായി മേളയിൽ പങ്കെടുക്കുന്നത്.
ജോർജിയ, മെക്സിക്കോ, ബ്രസീൽ, സിങ്കപ്പൂർ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാലറികളും അബുദാബി ആർട്ട് മേളയിൽ പങ്കെടുക്കുന്നുണ്ട്. ഈ രാജ്യങ്ങൾ ആദ്യമായാണ് മേളയിൽ പങ്കെടുക്കുന്നത്. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.