ഡ്രൈവിംഗ് ടെസ്റ്റിലെ പുതുക്കിയ മാർഗ നിർദേശങ്ങൾ, ടെസ്റ്റിന് സ്ഥലമൊരുക്കാൻ നെട്ടോട്ടമോടി ആർടിഒ മാർ 

Date:

Share post:

ഈയിടെയാണ് ഡ്രൈവിംഗ് ടെസ്റ്റിനുള്ള മാർഗ നിർദേശങ്ങൾ പുതുക്കിയത്. ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കികൊണ്ടുള്ള ഉ ത്തരവ് ഇറങ്ങിയതോടെ ആര്‍.ടി.ഒമാരും ജോ. ആര്‍.ടി.ഒമാരും നെട്ടോട്ടമോടുകയാണ്. ഈ മാസം 15-നുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം.

13.07 സെന്റ് സ്ഥലമാണ് ടെസ്റ്റിങ് ട്രാക്കിനായി വേണ്ടത്. ട്രാക്ക് ഒരുക്കുക, കുടിവെള്ളം, ശുചിമുറികള്‍, വാഹനപാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയിൽ ഉൾപ്പെടും. കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും ടെസ്റ്റ്‌ നടത്താനായി വേണ്ടിവരും. എന്നാൽ ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം സര്‍ക്കുലറില്‍ ഇല്ല. എങ്കിലും പുതിയതായി സ്ഥലം കണ്ടെത്തേണ്ടിവരുന്ന സാഹചര്യത്തില്‍ റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ നിര്‍ദേശമുണ്ട്. മറ്റുമാര്‍ഗ്ഗമില്ലെങ്കില്‍ സ്വകാര്യ ഭൂമിയും ടെസ്റ്റ്‌ നടത്താനായി പരിഗണിക്കാം.

അപ്രായോഗികമായ നിര്‍ദേശങ്ങള്‍ പുതിയ സര്‍ക്കുലറിലുണ്ട്. ഒമ്പതിടത്ത് മാത്രമാണ് മോട്ടോര്‍വാഹനവകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. എന്നാൽ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഇതിലും മാറ്റം വരുത്തേണ്ടിവരും. ശേഷിക്കുന്ന 77 സ്ഥലങ്ങളില്‍ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധന നടക്കുക. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലസൗകര്യം മിക്കയിടത്തുമില്ല എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം.

അതേസമയം കയറ്റത്തില്‍ നിര്‍ത്തി വാഹനം മുന്നോട്ട് എടുക്കുന്ന ഗ്രേഡിയന്റ് ടെസ്റ്റ് ഉള്‍പ്പെടെ നടത്തണമെങ്കില്‍ ട്രാക്ക് കോണ്‍ക്രീറ്റോ, ഇന്റര്‍ലോക്കോ ചെയ്യേണ്ടിവരും. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുതിയ സര്‍ക്കുലറിൽ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലോ, വ്യക്തമായ കരാറിലോ ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിമിതികൾ ഏറെയുണ്ട്. ഇതിലും പുതിയ സർക്കുലറിൽ വ്യക്തത വരുത്തിയിട്ടില്ല. മേയ് ഒന്നുമുതല്‍ പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം. എന്നാൽ തപാൽകൂലി പോലും കൊടുക്കാൻ പൈസയില്ലാത്ത സർക്കാർ എങ്ങനെ പണം കണ്ടെത്തും എന്നതിനെ സംബന്ധിച്ച കാര്യത്തിൽ ഇതുവരെ ആർക്കും വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...