അസഹനീയം! യുഎഇയിൽ താപനില കുതിച്ചുയരുന്നു; ഇന്നലെ രേഖപ്പെടുത്തിയത് 50.8 ഡിഗ്രി സെൽഷ്യസ്

Date:

Share post:

യുഎഇയിൽ താപനില ദിനംപ്രതി വർധിക്കുകയാണ്. ചൂട് സഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് യുഎഇ നിവാസികൾ. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതരുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ഇന്നലെ സ്വീഹാനിലാണ് താപനില 50.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45-നാണ് സ്വീഹാനിൽ ഉയർന്ന താപനില രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം ​ദിവസമാണ് യുഎഇയിൽ ചൂട് 50 ​ഡി​ഗ്രി കടക്കുന്നത്. തിങ്കളാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസായിരുന്നു. രാജ്യത്ത് എല്ലായിടത്തും ഉയർന്ന ചൂട് രേഖപ്പെടുത്തുമ്പോഴും സെപ്റ്റംബർ വരെ ഇടയ്ക്കിടെ വേനൽമഴ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

താപനില വർദ്ധിക്കുന്നതിനാൽ ജനങ്ങൾക്ക് അധികൃതർ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്ട്രോക്ക്, ക്ഷീണം, നിർജലീകരണം എന്നിവ വർദ്ധിക്കുന്നതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡോക്ടർമാർ ജനങ്ങളോട് ആവശ്യപ്പെട്ടു. ജലാംശം നിലനിർത്താനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും മധ്യാഹ്നസമയത്ത് പുറത്ത് പോകുന്നത് പരിമിതപ്പെടുത്തണമെന്നും ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...