ചായ, കാപ്പി, ചോ​ക്ലേറ്റ്… നാവിൽ കടുപ്പത്തിന്റെയും മധുരത്തിന്റെയും രുചികൾ നുണയാൻ ഖത്തറിലെ ഏ​ഴാ​മ​ത് ‘കോ​ഫീ, ടീ, ​ചോ​ക്ല​റ്റ്’ മേള 

Date:

Share post:

ചാ​യ​യും കാ​പ്പി​യും ഓരോരുത്തരുടെയും നിത്യ ജീവിതത്തിലെ ഒഴിച്ചു കൂട്ടാൻ ആവാത്ത ഭക്ഷണ പദാർത്ഥമാണ്. ചോ​ക്ല​റ്റും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും കുറവല്ല. ഇതാ ചായയും കാപ്പിയും ചോക്ലേറ്റും ഇഷ്ടപ്പെടുന്നവർക്ക് മാ​ത്ര​മാ​യൊ​രു മേ​ള. പെ​രു​ന്നാ​ൾ പി​റ്റേ​ന്ന് മി​ന ഡി​സ്ട്രി​ക്ടി​ലെ ദോ​ഹ തു​റ​മു​ഖ​ത്താ​ണ് ഏ​ഴാ​മ​ത് ‘കോ​ഫീ, ടീ, ​ചോ​ക്ല​റ്റ്’ (സി.​ടി.​സി) മേ​ള​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. എ​ട്ട് റ​സ്‌​റ്റാ​റ​ന്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഫു​ഡ് കോ​ർ​ട്ടി​നൊ​പ്പം ചാ​യ, കാ​പ്പി, ചോ​ക്ല​റ്റ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി 40ല​ധി​കം കി​യോ​സ്‌​കു​ക​ൾ മേളയിലുണ്ട്. ഈ​ദി​ന്റെ ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച മേ​ള 10 ദി​വ​സം നീ​ളു​മെ​ന്ന് സി.​ടി.​സി ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് സൈ​മ​ൺ പ​റ​ഞ്ഞു. മാത്രമല്ല, മേ​ളയുടെ ഭാഗമായി കു​ട്ടി​ക​ൾ​ക്ക് കാ​ർ​ണി​വ​ൽ മേ​ഖ​ല​യും ദി​നേ​ന വി​വി​ധ വി​നോ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക വേ​ദി​യും തു​റ​മു​ഖ​ത്ത് ഒരു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും മേ​ള ആ​സ്വാ​ദ്യ​കരമാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ജോ​ർ​ജ് സൈ​മ​ൺ പ​റ​ഞ്ഞു.

വൈ​കുന്നേരം നാ​ല് മണി മു​ത​ൽ രാ​ത്രി 12 മണി വ​രെ​യാ​ണ് ചാ​യ,കാ​പ്പി,ചോ​ക്ല​റ്റ് മേ​ള നടക്കുക. ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഇം​പോ​ർ​ട്ട് ആ​ൻ​ഡ് എ​ക്‌​സ്‌​പോ​ർ​ട്ട്, മ​ക്‍ലാ​ര​ൻ ക​ഫേ, ഐ​സ്‌​ക്രീം പ്ലാ​സ, ഗോ​ഡി​വ, ക​ഫേ​ർ വെ​ർ​ഗ്നാ​നോ, സ്വീ​റ്റി​യോ, ഖ​ത്ത​ർ ഒ​യാ​സി​സ്, ചു​റോ​സ്, ഓ​പ്, ഡോ​ൾ​ഡ് ഫ്രെ​സ്‌​കോ, മൈ​ക്ക്, പോ​പ്‌​കോ​ൺ ഗാ​ല​റി എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​മു​ഖ​രാണ്. 2023 ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു​വ​രെ അ​ൽ ബി​ദ്ദ പാ​ർ​ക്കി​ൽ ന​ട​ന്ന മേ​ള​യി​ൽ 70,000ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു എ​ത്തി​യ​ത്.

ചോ​ക്ല​റ്റ്, ചാ​യ, കാ​പ്പി പ്രേ​മി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന മേ​ള​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഫി ബ്രൂ​ക​ൾ, ചാ​യ -ചോ​ക്ല​റ്റ് മി​ശ്രി​ത​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം ഏറെ ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ്യ​ത്ത് പു​തി​യ ക​ഫേ​ക​ൾ, റോ​സ്റ്റ​റി​ക​ൾ, സ്‌​പെ​ഷാ​ലി​റ്റി ഷോ​പ്പു​ക​ൾ എ​ന്നി​വ വ്യാ​പി​ക്കു​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ഖ​ത്ത​ർ കാ​പ്പി​വ്യ​വ​സാ​യ​ത്തി​ൽ മു​ന്നി​ലാ​ണെ​ന്നും മേളയുടെ സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. സ​ന്ദ​ർ​ശ​ക​ർ​ക്ക് മെ​ട്രോ ഗോ​ൾ​ഡ് ലൈ​ൻ ഉ​പ​യോ​ഗി​ച്ച് എം315 ​ഫീ​ഡ​ർ ബ​സി​ലൂ​ടെ മേള നടക്കുന്ന പ​ഴ​യ ദോ​ഹ തു​റ​മു​ഖ​ത്ത് എ​ത്താൻ കഴിയും. ചായയും കാപ്പിയും ചോക്ലേറ്റും ഇഷ്ടമുള്ളവർ വേഗം വണ്ടി കയറിക്കോ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...