വിമാനത്താവളത്തിലെ കളള ടാക്സികൾക്ക് പിടിവീ‍ഴുമെന്ന് കുവൈത്ത്

Date:

Share post:

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ അം​ഗീ​കൃ​ത ടാ​ക്സി സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം.. അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചു പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെന്നും വിമാനത്താവളത്തിലെത്തുന്ന സ്വകാര്യവാഹനങ്ങളില്‍ ടാക്സി സര്‍വ്വീസുകൾ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ക‍ഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അനധികൃത സര്‍വ്വീസുകൾ നടത്തിയ 20 പേര്‍ പൊലീസിന്‍റെ പിടിയിലായിരുന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​തി​ച്ഛാ​യ നശിപ്പിക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു. അനധികൃത ടാക്സികൾക്കെതിരേ ക്യാമ്പൈനുകളും ശക്തമാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പി‍ഴയും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പരാതികൾ പെരുകിയതോടെയാണ് പരിശോധന ശക്തമാക്കിയതെന്നും പൊലീസ് സൂചിപ്പിച്ചു. പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെയാണ് വിമാനത്താവളത്തില്‍ ടാക്സി സര്‍വ്വീസുൾക്കായി അനുവദിക്കുന്നതെന്നും നിയമലംഘകരെ യാത്രക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഈദ് അൽ ഇത്തിഹാദ്; ദേശീയ ദിനം ആഘോഷമാക്കാൻ വിവിധ പരിപാടികളുമായി ഫുജൈറ

യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാ​ഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്. സുപ്രീം കൗൺസിൽ...

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....

മോഹൻലാലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; സൂപ്പർ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ...

തലാബത്ത് ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചു; ഓഹരി വില 1.50 മുതൽ 1.60 ദിർഹം വരെ

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് തലാബത്തിന്റെ ഐപിഒ സപ്സ്ക്രിപ്ഷൻ...