പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന നിയമം മാര്‍ച്ച് ഒന്നു മുതല്‍ യുഎഇയില്‍ നിലവില്‍ വന്നു.ഇരട്ട നികുതി ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. യുഎഇ ധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മന്ത്രിതല തീരുമാനം പുറത്തുവിട്ടത്.
യുഎഇ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ ഉടമ്പടി പ്രകാരമാണ് നീക്കം. 137 രാജ്യങ്ങളുമായാണ് യുഎഇ ഇരട്ട നികുതി കരാറുകളും ഉഭയകക്ഷി കരാറുകളും തയ്യാറാക്കിയിട്ടുളളത്. ഈ രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ താമസമാക്കിയ പൗരൻമാർക്ക് ജൻമ നാട്ടിലും നികുതി അടയ്‌ക്കേണ്ടി വരുന്നത് ഒഴിവാക്കാനാവുമെന്നതാണ് പ്രത്യേകത. പ്രവാസികൾക്കാണ് ഇതിൻ്റെപ്രയോജനം ലഭിക്കുക.
മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ആനുകൂല്യം. തുടര്‍ച്ചയായ 12 മാസ കാലയളവില്‍ 183 ദിവസമോ അതില്‍ കൂടുതലോ യുഎഇയില്‍ ചെലവഴിക്കുന്നവർക്ക് ടാക്‌സ് റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കും. മറ്റൊരു അധികാരപരിധിയില്‍ നികുതി ഇളവിനോ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാനോ ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.
ഫെഡറൽ ടാക്സ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് ടാക്സ് റെസിഡൻസി സർട്ടിഫിക്കറ്റായി അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോമിൽ പേര്, എമിറേറ്റ്സ് ഐഡി നമ്പർ, ടാക്സ് രജിസ്ട്രേഷൻ നമ്പർ, തുടങ്ങിയ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. പാസ്‌പോർട്ടിന്റെ പകർപ്പുകൾ, എമിറേറ്റ്‌സ് ഐഡി, വാടക കരാർ, യൂട്ടിലിറ്റി ബിൽ തുടങ്ങി ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക. പ്രൊസസ്സിംഗ് ഫീസും അടയ്ക്കേണ്ടിവരും. അപേക്ഷാ നടപടികൾ പൂർത്തിയായാൽ ടാക്സ് റെസിഡൻസി സർട്ടിഫിക്ക് ഇമെയിൽ വഴി ലഭ്യമാകും.