ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ഫ്രഞ്ച് പ്രസിഡന്റിനെ പ്രതിനിധീകരിച്ച് ഫ്രാൻസിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രി കാതറിൻ കൊളോനയാണ് എൻ ചന്ദ്രശേഖരന് അവാർഡ് നൽകിയത്.
എൻ ചന്ദ്രശേഖരൻ ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രിയിൽ നിന്ന് ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ സ്വീകരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾക്കാണ് ഈ ബഹുമതി. അഭിനന്ദനങ്ങൾ, ചിത്രം സഹിതം ടാറ്റ ഗ്രൂപ്പ് ട്വീറ്റ് ചെയ്തു.
അതേസമയം അവാർഡ് നൽകിയതിന് ശേഷം ഫ്രഞ്ച്-ഇന്ത്യൻ പങ്കാളിത്തത്തിൽ ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കാതറിൻ കൊളോനയും ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് പ്രസിഡന്റിന് വേണ്ടി എൻ ചന്ദ്രശേഖരന് ഷെവലിയർ ഡി ലാ ലീജിയൻ ഡി ഹോണറിന്റെ മുദ്രകള് സമ്മാനിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പ്രിയപ്പെട്ട നടരാജൻ ചന്ദ്രശേഖരൻ ഫ്രാൻസിന്റെ സുഹൃത്താണെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യമാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, 210 എ320 നിയോ വിമാനങ്ങളും 40 എ350 വിമാനങ്ങളും ഉൾപ്പെടെ 250 വിമാനങ്ങൾ വാങ്ങാൻ എയർബസുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറിൽ ഒപ്പുവച്ചത്. കൂടാതെ കഴിഞ്ഞ വർഷം ആഗോള എയ്റോസ്പേസ് പ്രതിരോധ മേഖലയുടെ പുതിയ കാലത്തെ ഉത്പന്ന എഞ്ചിനീയറിംഗും ഡിജിറ്റൽ ആവശ്യകതകളും നിറവേറ്റുന്നതിന് ടാറ്റ ടെക്നോളജീസ് ഇന്നൊവേഷൻ സെന്റർ ഫ്രാൻസിലെ ടുലൂസിൽ വച്ച ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു.