താനൂർ ബോട്ടപകടത്തിൽ 22 മരണം, രക്ഷാപ്രവർത്തനം തുടരുന്നു 

Date:

Share post:

കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ മരണസംഖ്യ 22 ആയി ഉയർന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലുള്ള സംഘം കാണാതായവരെ കണ്ടെത്തുന്നത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യർഥന പ്രകാരം അനൗദ്യോഗിക തെരച്ചിൽ നടത്തി വരുകയാണ്. അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി.

ഹസ്ന (18), അഫ്ലഹ് (7), അൻഷിദ് (10), സഫ്ന (7), ഫാത്തിമ മിൻഹ(12), സിദ്ധിക്ക്‌ (35), ഫൈസാൻ (4), സബറുദ്ധീൻ (38), ജഴൽസിയ(40), ജെറിർ (10), റസീന, ഷംന (17), ഹാദി ഫാത്തിമ (7), സഹറ, നൈറ, അർഷാൻ, അദ്നാൻ, സഫ്ല ഷെറിൻ, റുഷ്‌ദ, ആദില ശെറി, അയിഷാബി, സീനത്ത് (45 ), എന്നിവരുടെ മൃതശരീരങ്ങളാണ് ലഭിച്ചത്. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ പത്ത് പേരാണ് ചികിത്സയിലുള്ളത്. മറ്റ് പലരും വെന്റിലേറ്ററിൽ ചികിത്സയിലാണ്. മുഹമ്മദ് അഫ്രാദ് (5), അഫ്താഫ് (4), ആയിഷ (5), നുസ്രത് (30), സുബൈദ (57), ഫസ്‌ന (19), ഹസീജ (26), എന്നിവരാണ് ചിത്സയിലുള്ളത്. അതേസമയം മൂന്ന് പേരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

ഇന്നലെ രാത്രിയാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിന് സമീപം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞത്. ഉടൻ തന്നെ അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ബോട്ടിൽ 40 ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് ഏകദേശ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...