വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. 5 കോടി രൂപയാണ് രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വയനാടിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതോടൊപ്പം, ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തുക.
മുഖ്യമന്ത്രി പിണറായി വിജയനുമായി എം.കെ.സ്‌റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യുമെന്നും ഉരുൾപൊട്ടൽ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്‌നാട് പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു.
രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ 5 കോടി രൂപ നൽകുന്നു. IAS ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങൾ ഡോക്ടർമാരും… pic.twitter.com/baFLhoiEUh
— M.K.Stalin (@mkstalin) July 30, 2024