‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ഗുലാം ഷബീർ അന്തരിച്ചു 

Date:

Share post:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാകിസ്​താൻ പൗരൻ ഗുലാം ഷബീർ (42) ജിദ്ദയിൽ വച്ച് നിര്യാതനായി. ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്നു​. ആരോഗ്യനില ഞായറാഴ്​ച​ കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 255 സെൻറിമീറ്റർ ഉയരമുള്ള അദ്ദേഹം 2000 മുതൽ 2006 വരെ തുടർച്ചയായി ആറ്​ വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡ് നേടിയ വ്യക്തിയാണ്​. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്​റ്റർ ചെയ്​തിട്ടുമുണ്ട്​.

അതേസമയം സൗദി അറേബ്യയെ കൂടുതൽ ഇഷ്​ടപ്പെട്ട ആളായിരുന്നു ഗുലാം​. താൻ സന്ദർശിച്ച 42 അറബ്, അ​റബേതര രാജ്യങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ രാജ്യമാണ് സൗദി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇരുഹറമുകൾ കാരണം വലിയ സന്തോഷമാണ്​ തനിക്ക് സൗദിയിൽ​ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നല്ലൊരു ഫുട്ബാൾ ആരാധകൻ കൂടിയായിരുന്നു ഗുലാം. സൗദി ലീഗിനെ ആവേശത്തോടെ പിന്തുണച്ചിരുന്നു. നിരവധി നേതാക്കളെയും ഭരണാധികാരികളെയും അദ്ദേഹം കണ്ടിട്ടുണ്ട്​. 1980ൽ പാകിസ്​താനിലാണ് ഗുലാം ശബീർ ജനിച്ചത്. നിരവധി പ്രശസ്ത പരിപാടികളിൽ പങ്കെടുത്ത ഗുലാം സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റിയായിരുന്നു. നിരവധിയാളുകൾ ഗുലാം ഷബീറി​ന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...