നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; ചൈന നീക്കങ്ങൾ കടുപ്പിക്കുന്നു

Date:

Share post:

ചൈനയുടെ മുന്നറിയിപ്പുകൾ വകവെയ്ക്കാതെ യു എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസോ തായ്‌വാൻ സന്ദർശിച്ചതിനെതിരെ ചൈന രംഗത്ത്. പ്രകോപിപ്പിക്കുകയാണെങ്കിൽ ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ചൈന വ്യക്തമാക്കി. സന്ദർശനം നാൻസി പെലോസോയുടെ പ്രഹസനം മാത്രമാണെന്നും ചൈന ആരോപിച്ചു.

തായ്‌വാൻ അതിർത്തികളിൽ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. ഞായറാഴ്ച്ചവരെ നീണ്ടു നിൽക്കുന്ന സൈനിക അഭ്യാസത്തിനാണ് ചൈന നേതൃത്വം നൽകുന്നത്. തായ്‌വാനെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ ജപ്പാനോടും ഫിലിപൈൻസിനോടും വ്യോമ പാതയ്ക്കായി നയതന്ത്ര നീക്കം ശക്തിപ്പെടുത്താൻ തായ്‌വാൻ തീരുമാനിച്ചിട്ടുണ്ട്.

ചൈനയുടെ ഭീക്ഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതിനാണ് സന്ദർശനമെന്ന് നാൻസി പെലോസി വ്യക്തമാക്കി. സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുകയും ചെയ്തു. അതേസമയം നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്ന് ചൈനയും ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...