മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളുമായി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എത്തിയത്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
അതേസമയം തൃശൂർ ഇത്തവണ കൊണ്ടുപോകുമെന്നാണ് ബിജെപി പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും നാലുവർഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ തൃശൂരിലെ സുരേഷ് ഗോപിയുടെ താരപ്രശസ്തിയും മികച്ച സംഘടനാ സംവിധാനവും കുതിച്ചുയരുന്ന വോട്ട് വളർച്ചയും ഒപ്പം ക്രൈസ്തവസഭയുടെ പിന്തുണയിലുമാണ് പാർട്ടിയുടെ വിശ്വാസം. പ്രധാനമന്ത്രിയുടെ വരവിന് പിന്നാലെ സുരേഷ് ഗോപിക്കായുള്ള ചുവരെഴുത്തുകളും വ്യാപകമായിട്ടുണ്ട്.